‘മുദ്ര’- മലയാളം യൂണിക്കോഡ് ടൈപ്പിംഗ് സോഫ്റ്റുവേർ

കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും വ്യാപകമായിത്തീരുകയും, ഇന്റർനെറ്റും ഇമെയിലും മെസ്സേജിംഗും ചാറ്റിംഗും ബ്ളോഗിംഗും ട്വീറ്റിംഗും എല്ലാം തന്നെ പുതിയ തലമുറയുടെ ഒഴിവാക്കാനാകാത്ത പ്രധാനപ്പെട്ട ദൈനംദിന ജീവിത വ്യവഹാരങ്ങളായി മാറുകയും ചെയ്തതോടുകൂടി, കമ്പ്യുട്ടർ സൗഹൃദപരമല്ലാത്ത ഭാഷകൾക്ക് ഇനിയും നിലനിൽക്കാനാവില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

ആധുനിക വിവരസാങ്കേതിക വിപ്ളവത്തിന്റെ അപ്രതിരോദ്ധ്യമായ മഹാപ്രവാഹത്തിനോട് സമരസപ്പെട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ, ചരിത്രപരമായി എത്ര ആഴത്തിൽ വേരുകളുള്ളവയാണെങ്കിൽപ്പോലും, ഏതൊരു ഭാഷയും സ്വാഭാവികമായിത്തന്നെ പാർശ്വവൽക്കരിക്കപ്പെട്ടു പോവുന്നതിന്നും കാലക്രമേണ അന്യംനിന്നു പോകുന്നതിന്നും ഉള്ള സാദ്ധ്യത വളരെ ഏറെ ആണ്. അത്തരം ഒരു ഭീഷണി നേരിടുന്ന പ്രാദേശിക ഭാഷകളിൽ പ്രധാനപ്പെട്ട ഒന്ന് തീർച്ചയായും മലയാളം തന്നെയാണ് താനും .

വ്യഞ്ജനങ്ങളും സ്വരങ്ങളും ചില്ലക്ഷരങ്ങളും സംയുക്തസ്വരങ്ങളും കൂട്ടക്ഷരങ്ങളും വള്ളി-പുള്ളി-വിസർഗ്ഗങ്ങളും അനുസ്വാരങ്ങളും ചിഹ്നങ്ങളും ഒക്കെച്ചേർന്ന്, എത്ര വലിയ കമ്പ്യൂട്ടർ കീ ബോർഡിനും ഉൾക്കൊള്ളാനാവാത്ത വിധത്തിൽ ബഹുലവും അതിസങ്കീർണ്ണവുമായ ലിപിവ്യവസ്ഥ കാരണം, ക്ളാസിക്കൽ മലയാളഭാഷ ഒട്ടും തന്നെ കമ്പ്യൂട്ടർ സൗഹൃദപരമല്ല എന്നത് അനിഷേദ്ധ്യമായ ഒരു വസ്തുത തന്നെയാണ്.

വിവര സാങ്കേതിക വിദ്യ നമ്മുടെ ഭാഷയുടെ നിലനിൽപ്പിനുനേരെത്തന്നെ ഉയർത്തിയ ഈ വെല്ലുവിളിയെ നേരിടാൻ, ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ മലയാളി കണ്ടെത്തിയ ഒരു താൽക്കാലിക സൂത്രവിദ്യ ആയിരുന്നു ‘മംഗ്ളീഷ്’ എന്ന് കൂടി വിളിപ്പേരുള്ള ഫൊണട്ടിക് ടൈപ്പിംഗ് . എന്നാൽ ഈ സൂത്രവിദ്യ മലയാള ഭാഷയുടെ ചരമക്കുറിപ്പായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. കമ്പ്യൂട്ടറുകളിൽ മലയാളം ഇംഗ്ളീഷിലെഴുതുന്ന ഈ ‘മംഗ്ളീഷ്’ ടെക്ക്നിക്ക് ഉപയോഗിക്കുന്ന പുതിയ തലമുറ യഥാർഥത്തിൽ മലയാളഭാഷയെ ക്കുറിച്ചുള്ള വളരെ വികലമായ ധാരണകളാണ് പുലർത്തിപ്പോരുന്നത് എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇംഗ്ളീഷിലും മംഗ്ളീഷിലും അല്ലാതെ, മലയാളം യഥാർഥ മലയാളത്തിൽത്തന്നെ കമ്പ്യൂട്ടറിലും ഇന്റർനെറ്റിലും ഉപയോഗിക്കാൻ നമ്മുടെ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്നത് നമ്മുടെ ഭാഷ അഭിമുഖീകരിക്കുന്ന പാർശ്വവൽക്കരണ ഭീഷണിയെ അതിജീവിക്കുന്നതിന്ന് അത്യന്താപേക്ഷിതമാണ്.

‘അക്ഷരഘടനാമുദ്രണം’ എന്ന ശാസ്ത്രീയമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘മുദ്ര’ മലയാളം യൂണിക്കോഡ് ടൈപ്പിംഗ് സോഫ്റ്റുവേർഅവതരിപ്പിക്കുന്നതുവഴി ‘സ്പയർ’ ഈ സുപ്രധാന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

http://ift.tt/1AUa7IW
from Facebook http://ift.tt/1AUa7IW
via IFTTT

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s